Thursday, September 3, 2015

വാർത്തകൾ ഇങ്ങനെ - ഒരു 40,000 കോടി പിന്നെ ഒരു 17000 കോടി, അത്രയുള്ളുന്നേ.


വിദേശ സ്ഥാപനങ്ങള്‍ ആഗസ്ത് മാസത്തില്‍ പിന്‍വലിച്ചത് 17,000 കോടി

മാത്യഭൂമി - 01 Sep 2015

ന്യൂഡല്‍ഹി: ആഗസ്ത് മാസത്തില്‍മാത്രം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് പിന്‍വലിച്ചത് 17,000 കോടി രൂപ. ചൈനയിലെ സാമ്പത്തിക തളര്‍ച്ചയും ആഗോള വിപണികളിലെ നഷ്ടവും മൂലം സൂചികകള്‍ കൂപ്പുകുത്തിയപ്പോഴാണ് വ്യാപകമായി ഓഹരികള്‍ വിറ്റഴിച്ചത്.

എന്‍എസ്ഡിഎലില്‍നിന്നുള്ള കണക്കുപ്രകാരം 16,936 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങള്‍ വിറ്റത്. സാമ്പത്തിക മാന്ദ്യം രാജ്യത്തെ ഓഹരി വിപണിയെ ബാധിച്ച 2008 ഒക്ടോബറില്‍ 15,347 കോടിരൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റൊഴിഞ്ഞത്. അതിനുശേഷം ഇത്രയും തുകയുടെ വില്പനക്കാരാകുന്നത് ഇതാദ്യമായാണ്. 

ആഗസ്ത് 24ന് 1624 പോയന്റാണ് വിപണിക്ക് നഷ്ടമായത്. തിരിച്ചുകയറാന്‍ ശ്രമംനടത്തിയെങ്കിലും വിപണിയില്‍ നഷ്ടം തുടരുകയാണ്. കഴിഞ്ഞ മാര്‍ച്ചിലെ നിലവാരത്തില്‍നിന്ന് സൂചികകള്‍ 4000 പോയന്റോളം താഴെയാണിപ്പോള്‍.

വാർത്തയുടെ ലിങ്ക് - http://goo.gl/vk8d3c

വിദേശ കമ്പനികളുടെ 40,000 കോടി നികുതി ബാധ്യത എഴുതിത്തള്ളി

മാധ്യമം -  02 Sept 2015

വിദേശ കമ്പനികളുടെ 40,000 കോടി നികുതി ബാധ്യത എഴുതിത്തള്ളിഓഹരി വിപണി തകര്‍ച്ചയെ തുടര്‍ന്ന് കമ്പനികളെ തൃപ്തിപ്പെടുത്താനാണ് തുക വേണ്ടെന്നുവെച്ചത്

ന്യൂഡല്‍ഹി: വിദേശ കമ്പനികളുടെ 40,000 കോടിയില്‍പരം രൂപ വരുന്ന നികുതി ബാധ്യത കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളി. വിദേശ സ്ഥാപന നിക്ഷേപകര്‍ക്ക് (എഫ്.ഐ.ഐ) കിട്ടിയ മൂലധന നേട്ടത്തിന് മുന്‍കാല പ്രാബല്യത്തോടെ മിനിമം ബദല്‍ നികുതി (മാറ്റ്) ഈടാക്കേണ്ടതില്ളെന്ന് തീരുമാനിച്ചുകൊണ്ടാണിത്. ഓഹരി വിപണിയിലെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിദേശ കമ്പനികളെ തൃപ്തിപ്പെടുത്താനാണ് ഭീമമായ സംഖ്യ വേണ്ടെന്നുവെച്ചത്.

കഴിഞ്ഞ ഏപ്രില്‍ ഒന്നിനു മുമ്പ് വിദേശ സ്ഥാപന നിക്ഷേപകര്‍ക്കെതിരെ എടുത്ത കേസുകള്‍ മുന്നോട്ടു കൊണ്ടുപോകരുതെന്ന ജസ്റ്റിസ് എ.പി ഷാ കമ്മിറ്റി ശിപാര്‍ശ പ്രയോജനപ്പെടുത്തിയാണ് സര്‍ക്കാര്‍ തീരുമാനം. മൂന്നര മാസം മുമ്പ്, ഏപ്രില്‍ 15ന് 40,000 കോടിയുടെ നികുതി ഈടാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചതാണ്.

ഇന്ത്യയുടെ ജലസേചന മുഖം മാറ്റാന്‍ ഈ തുകകൊണ്ട് തനിക്കു കഴിയുമെന്ന് അന്ന് മന്ത്രി വിശദീകരിച്ചു. എന്നാല്‍, മാറ്റ് വേണ്ടെന്നുവെച്ചത് നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുമെന്നാണ് ഇപ്പോള്‍ വിശദീകരിക്കുന്നത്.അന്യായമായ ഇളവാണ് വിദേശ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി പറഞ്ഞു. സാധാരണ നിക്ഷേപകനെയോ ഇന്ത്യന്‍ സംരംഭകനെയോ കര്‍ഷകനെയോ കണക്കിലെടുക്കാത്ത സ്യൂട്ട്-ബൂട്ട് സര്‍ക്കാറാണ് നരേന്ദ്ര മോദിയുടേതെന്ന് വീണ്ടും തെളിഞ്ഞു. 40,000 കോടി എഴുതിത്തള്ളുന്ന സര്‍ക്കാര്‍ പാര്‍ലമെന്‍റിനോട് ഉത്തരം പറയണം. മുന്‍നിലപാട് തിരുത്തിയതില്‍ പിന്നാമ്പുറ കളികളുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മാറ്റ് വേണ്ടെന്നുവെച്ച തീരുമാനം വ്യവസായികളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സ്വാഗതം ചെയ്തു. തര്‍ക്കങ്ങള്‍ തീര്‍ക്കാനും മെച്ചപ്പെട്ട വ്യവസായ അന്തരീക്ഷം സൃഷ്ടിക്കാനും ഇതുവഴി സാധിക്കുമെന്ന് സംഘടന പറഞ്ഞു.

വാർത്തയുടെ ലിങ്ക് - http://goo.gl/uNrIYj

No comments:

Post a Comment