Friday, February 25, 2011

ധീരചിത്തമേ

സ്വാമി വിവേകാനന്ദൻ

കാറാലിനൻ തെല്ലു മറഞ്ഞിരിക്കിലും
വാനം പ്രദർശപ്പിതു മങ്ങലാകിലും
വിടാതെ നീ തെല്ലിട ധീരചിത്തമേ
ധരിക്ക, തേ നൂനമണഞ്ഞിടും ജയം.

ശീതം വറ വേനൽ വരാതെ പിന്നിലായ്,
തരംഗചൂഡാമണി ഗ്ഗർത്തമോക്കെയും,
വെട്ടത്തിരുട്ടത്തവ തമ്മിലുന്തിടു; -
ന്നചഞ്ചലൻ ധീരനുമാകയാകയാൽ.

സുദുസ്സഹം ജീവിതദർമ്മ; മായതിൻ
സുഖങ്ങളോ ചഞ്ച്ലനിഷ്ഫലങ്ങളും;
ലക്ഷ്യം നിഴല്പ്രായ; മിരുട്ടിലൂറ്റമൊ -
ത്തൂക്കോടെടുത്തെറുക ധീരച്ത്തമേ.

നശിച്ചിടാ കർമ്മ, മവന്ധ്യമേ ശ്രമം,
പൊലിഞ്ഞിടാമാശ, ബലങ്ങൾ പോയിടാം;
ത്വജ്ജാരർഹത്തമരാം; വിടാതെ നീ
ധരിക്ക തെല്ലെന്നുമഴിഞ്ഞിടാ ശുഭം.

വിശിഷ്ടരും വിജ്ഞരുമെത്രയോ കുറ, -
ച്ചെന്നാൽ കടിഞ്ഞാണവർതാൻ പടിക്കയാം;
വൈകും ജനം മൂല്യമറിഞ്ഞിടാൻ; ഭവാ -
നവ്യഗ്രനായ് താൻ മ്യദുവായ് നയിക്ക.

നിൻ ക്കൂടെയുണ്ടസ്സു വിദൂരവീക്ഷകർ;
നിൻ ക്കൂറ്റെയാനോർക്കുക ശക്തിനാഥനും
നിന്മെൽ‌പ്പൊഴിഞ്ഞീടുക ശേഷമംഗളം.
നിർവിഘ്നമായൊക്കെ വരും മഹാശയ!

മധുസൂധനൻ നായർ ആലപിച്ച വിവേകാനന്ദ കവിതകൾ Download ചെയ്യാം


No comments:

Post a Comment