കേരളത്തിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലെ ഒരു ചെറുകിട ഹോട്ടലിന്റെ കഥയാണിത്, വേണമെങ്കിൽ കദനകഥ എന്നു പറയാം. ബിസിനസ്സ് കൂടാൻ വേണ്ടി ആ ഹോട്ടലിന്റെ ഉടമ ഒരു വെബ് സൈറ്റ് ചെയ്തു. ഒന്നും കുറച്ചില്ല, എല്ലാം ഒരു പൊടി കൂടുതലായി ചെയ്തു. എല്ലാം നന്നായി തോന്നി, അത് ഒരു തോന്നൽ മാത്രമായിരുന്നു.
ഇനി കാര്യത്തിലേക്ക് വരാം. ഉപയോഗിക്കുന്ന ആൾക്ക് ആറിയേണ്ടതായ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയെന്നതിനായിരിക്കണം വെബ്ബ് സൈറ്റ് ചെയ്യേണ്ടത്.
ഉദാഹരണമായി ഹോട്ടലിന്റെ കാര്യം തന്നെ നോക്കാം.
താമസത്തിനായുള്ള ഒരു ഹോട്ടലിന്റെ വെബ്സൈറ്റിന്റെ നോക്കുന്ന ഒരു വ്യക്തി ശ്രദ്ധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നവയായിരിക്കാം.
1. Location
2. Rooms
3. Sleep Quality
4. Service
5. Values
6. Cleanness
7. Rates
ചില വ്യക്തികൾ ഹോട്ടലിന്റെ സുസ്ഥിരതയും (Sustainability) ശ്രദ്ധിക്കാറുണ്ട്. ഞാൻ ഈ പറയുന്ന കാര്യങ്ങളൂടെ മുൻഗണനയിൽ മാറ്റം വരാം.
പലപ്പോഴും സംഭവിക്കുന്നത് എതെങ്കിലും ഒരു മഹാനായ ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടയുടെയും, മഹത്തായ വാക്കുകളുടെയോ വെളിച്ചത്തിൽ യാഥാർത്ഥ്യത്തിനു നിരാക്കാത്ത കാര്യങ്ങളായിരിക്കും വെബ്ബ് സൈറ്റിലൂടെ പറയുന്നത്. ആ പടങ്ങളെയും, ആ വാക്കിനെയും വിശ്വസിച്ച് വരുന്ന വ്യക്തി ആ ഹോട്ടലിന്റെ സേവനങ്ങളിൽ അസംത്യപ്തനാകുകയും, ആ അസംത്യപ്തിയിൽ നിന്ന് കുറഞ്ഞത് 5 സ്ഥലത്തെങ്കിലും ആ ഹോട്ടലിനെക്കുറിച്ച് മോശം അഭിപ്രായം എഴുതിയിടുകയും ചെയ്യും. അത്തരത്തിലുള്ള അഭിപ്രായ പ്രകടനം ബിസിനസ്സ് മുഴുവൻ നശിപ്പിക്കും.
താമസ്സിക്കാൻ വരുന്ന വ്യക്തികൾക്ക് അവരുടെ പ്രതീക്ഷക്കനുസരിച്ച് സൌകര്യങ്ങൾ ലഭിക്കാതു കാരണം എല്ലാം കുറ്റവും കുറവുമായിട്ടാരിക്കും അനുഭവപ്പെടുക. ഉപഭോക്താവിന്റെ മനശാസ്ത്രം അങ്ങനെയാണ്. ഇനി ആദ്യം പറഞ്ഞ ഹോട്ടലിന്റെ കാര്യത്തിലേക്ക് വരാം. 6 വ്യക്തികൾ അവരുടെ അസംത്യപ്തി ഇന്റർനെറ്റിന്റെ പലഭാഗത്ത് കുറിച്ചത്. അത് 2 സീസണിന്റെ ബിസിനസ്സിൽ നല്ല കുറവ് ഉണ്ടാക്കി. ആ സ്ഥാപനം അവർക്ക് പറ്റിയ തെറ്റുകൾ നന്നായി തിരിച്ചറിഞ്ഞിരുന്നു. അവർ നൽകുന്ന സേവനങ്ങൾ വളരെയധികം മെച്ചപ്പെടുത്തി. എന്നാലും വലിയ വില കൊടുക്കേണ്ടിവന്നത് ആ ഹോട്ടലിന്റെ പേരിനായിരുന്നു. ഇന്ന് പുതിയ പേരിൽ അത്യാവിശ്യം നല്ല രീതിയിൽ ആ സ്ഥാപനം പ്രവർത്തിക്കുന്നു.
ഉപഭോക്താവ് രാജാവായിരിക്കുന്ന ഈ കാലത്ത്, ഒരു സ്ഥാപനം അവർ നൽകുന്ന സേവനങ്ങളെ എറ്റവും സത്യസന്ധതമായി, വ്യക്തമായി, ഭംഗിയായി അവതരിപ്പിക്കുകയാണ് വെബ്സൈറ്റിലൂടെ ചെയ്യണ്ടത്.